മമ്പാട്: ഗ്രാമപഞ്ചായത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഫയൽ അദാലത്ത് നടത്തി. കാലവർഷത്തിൽ വീട് തകർന്ന നാലു കുടുംബങ്ങൾക്കും മാരക രോഗം കാരണം ദുരിതം അനുഭവിക്കുന്ന ഏഴ് കുടുംബങ്ങൾക്കും ഗ്രാമപഞ്ചായത്തിന്‍റെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം വിതരണം ചെയ്തു. വീട്ടികുന്ന്, മാടം, കല്ലുവാരി എസ്.ടി കോളനികളിൽ വീട്ടുനമ്പർ ലഭിക്കാത്ത 19 കുടുംബങ്ങൾക്ക് നമ്പർ നൽകി. ആനന്ദല്ല്, അമരപ്പലം, എടക്കോട് എസ്.ടി കോളനികളിൽ 10 കുടുംബങ്ങൾക്ക് ആധാർ വിതരണം ചെയ്തു. പ്രത്യേക ഹെൽപ് ഡെസ്ക് വഴി അപേക്ഷ സ്വീകരിച്ചായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി.പി. ഉമൈമത്ത് അധ‍്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ എം.ടി. അഹമ്മദ്, ക്ഷേമകാര്യ ചെയർപേഴ്സൻ സിനി ഷാജി, ആരോഗ്യ ചെയർമാൻ റിട്ട. സബ് മേജർ മുഹമ്മദ്, വാർഡ് മെമ്പർമാരായ ലത്തീഫ് മൂർഖൻ, എം.ആർ. സുബ്രഹ്മണ്യൻ, ജയ മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.