ചോക്കാട്: ചോക്കാട് ഗവ. യു.പി സ്കൂളിൽ രക്ഷാകർതൃസംഗമവും സൈബർ സുരക്ഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പുല്ലങ്കോട് ഗവ. ഹൈസ്കൂൾ അധ്യാപകൻ വി. ഷൗക്കത്തലി മോഡറേറ്ററായി. ലിറ്റിൽ കൈറ്റ്സ് ടീം അംഗം പി. അനഘ ക്ലാസിന് നേതൃത്വം നൽകി. എസ്.എം.സി ചെയർമാൻ കെ.എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. ബാല ഭാസ്കരൻ സ്വാഗതം പറഞ്ഞു. സീനിയർ അസി. എൻ. സുനീറ, പി.ജെ. ധന്യ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ, എം.ടി.എ പ്രസിഡൻറ് പി. അൻസിത മോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.