കുന്നംകുളത്ത് ടേക്ക് എ ബ്രേക്ക് ശൗചാലയം തുറന്നു

കുന്നംകുളം: നഗരസഭയില്‍ പാതയോര പൊതുശൗചാലയമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജങ്ഷന് സമീപം രണ്ട് ശൗചാലയമാണ് തയാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെയാണ് പ്രവര്‍ത്തനം. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ശൗചാലയ സംവിധാനം എളുപ്പമാക്കാനുള്ള സാഹചര്യംകൂടി പരിഗണിച്ചാണ് ടേക്ക് എ ബ്രേക്ക് നിർമിച്ചിട്ടുള്ളത്. ഗുരുവായൂര്‍ റോഡിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിലും പൊതുശൗചാലയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് തുറന്നുകൊടുക്കാൻ വൈകിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സൻ സീത രവീന്ദ്രന്‍ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.