മർദനത്തിൽ കാഴ്ച നഷ്ടപ്പെട്ടതായി യുവതി വാഴക്കാട്/മലപ്പുറം: ഭാര്യയെ മർദിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വാഴയൂർ പൊന്നോംപാടം സ്വദേശി ഫിറോസ് ഖാനെയാണ് (39) വാഴക്കാട് ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്. ഭര്‍തൃപിതാവ് മുഹമ്മദ് കുട്ടി, മാതാവ് സഫിയ എന്നിവര്‍ക്കെതിരെയും കേസെടുത്തു. 12 വർഷംമുമ്പ് 40 പവൻ സ്വർണവും 75,000 രൂപയും സ്ത്രീധനം നൽകിയായിരുന്നു വിവാഹം. എന്നാൽ, കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം മർദിക്കുന്നതായും മര്‍ദനത്തിൽ കാഴ്ച നഷ്ടപ്പെട്ടതായും കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫീയ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 15ന് ബെൽറ്റ് ഉപയോഗിച്ചും കൈകൊണ്ടും മർദിച്ചപ്പോഴാണ് കണ്ണിന് അടിയേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിൽ കണ്ണിന്റെ 90 ശതമാനവും കാഴ്ച നഷ്ടപ്പെട്ടതായി വ്യക്തമായി. മജിസ്ട്രേറ്റിന് മൊഴി നൽകിയതായും ഇവർ പറഞ്ഞു. mpg firoskhan ഫിറോസ് ഖാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.