ഗേൾസ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തി

ഗേൾസ് സ്കൂളിൽ തെരഞ്ഞെടുപ്പ് മഞ്ചേരി: മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമൻെറ് ഇലക്ഷൻ നടത്തി. ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. വിജ്ഞാപനം, നാമനിർദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, സൂക്ഷ്മപരിശോധന, സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കൽ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, പ്രചാരണം എന്നീ പ്രക്രിയകളിലൂടെ കടന്നുപോയശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. പ്രധാനാധ്യാപകൻ കെ. മധുസൂദനൻ, കെ.ടി. സാദിഖലി, എം. അഹമ്മദ്കുട്ടി, കെ. ഷൈജു, എൻ.വി. ജസീന, സി.പി. നിഹാദ്, കെ.പി. സാജിറ, എ. സൈതലവി, എം. സൈഫ്, എം. നിസാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.