യൂത്ത്​ കോൺഗ്രസ്​ മേള സമാപിച്ചു

പാണ്ടിക്കാട്: യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിൽ അഞ്ചുമാസത്തോളമായി നടന്നുവന്നിരുന്ന കലാ-കായിക സാംസ്കാരിക മാമാങ്കമായ മേള സമാപിച്ചു. പാണ്ടിക്കാട് നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ്​ ബി.വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ, ദേശീയ സെക്രട്ടറി ശ്രാവൺ, ഡി.സി.സി പ്രസിഡൻറ്​ വി.എസ്. ജോയി, രാഹുൽ മാങ്കൂട്ടത്തിൽ, ഇ.പി. രാജീവ്, ഹാരിസ്, റിയാസ് മുക്കോളി, ഷാജി പച്ചേരി, കെ.ടി. അജ്മൽ, പി.ആർ. രോഹിൽനാഥ്, വി. മജീദ്, ഫൈസൽ കൊപ്പത്ത്, ഇ. സഫീർ ജാൻ എന്നിവർ സംസാരിച്ചു. പടം me pnkd 1 yuth con യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മേളയുടെ സമാപന സമ്മേളനം ദേശീയ പ്രസിഡൻറ്​ ബി.വി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.