മഞ്ചേരി: വിദ്യാർഥി യുവ സമൂഹം മതശാസനകളിൽനിന്ന് അകന്നുപോകാതെ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ. മഞ്ചേരി തുറക്കൽ എച്ച്.എം.എസ് ഹിഫ്ളുൽ ഖുർആൻ കോളജിൽ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. മുഹമ്മദ് എന്ന നാണി ഹാജി അധ്യക്ഷത വഹിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രഫസർ ഒ.ടി. മുസ്തഫ ഫൈസി, ഹാഫിള് സിദ്ദീഖ് ദാരിമി, ഖാസി ഫൈസൽ ഫൈസി, അബൂബക്കർ സിദ്ദീഖ് ഫൈസി മുടിക്കോട്, കെ.എം. അബ്ദുൽ ഷുക്കൂർ, എം.പി. അഷ്റഫ് കുരിക്കൾ, കെ.ടി. ഹമീദ് എന്നിവർ സംസാരിച്ചു. ഏഴ് ഹാഫിളുമാരെയും ഫൈസി ബിരുദ ധാരിയെയും ചടങ്ങിൽ അനുമോദിച്ചു. me thurakkal : തുറക്കൽ എച്ച്.എം.എസ് ഹിഫ്ളുൽ ഖുർആൻ കോളജ് അവാർഡ് ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.