ഹയര്‍ ഗുഡ്സ് മേഖല അവശ്യ സര്‍വിസാക്കണമെന്ന്

മഞ്ചേരി: ഹയര്‍ ഗുഡ്സ് മേഖലയെ അവശ്യ സര്‍വിസാക്കി പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. സാംസ്കാരിക ക്ഷേമനിധിയില്‍ അംശാദായം അടച്ച 60 വയസ്സുകഴിഞ്ഞ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ വിതരണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ അപ്സര സലീം അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ ഷംസുദ്ദീന്‍, ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുറഹ്മാന്‍, സെക്രട്ടറിമാരായ മുഹമ്മദ്കുട്ടി, എന്‍.എം. റസാഖ്, ജില്ല സെക്രട്ടേറിയറ്റ് അംഗം റഹൂഫ് സിറ്റി, അഷ്റഫ് സിറ്റി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അപ്സര സലീം (പ്രസി), ഇ.പി. അന്‍സാര്‍, സെബാസ്റ്റ്യന്‍ എന്ന സിബി (സെക്ര), സി.പി. മുഹമ്മദ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.