മോഷണശ്രമം: രണ്ടുപേർ പിടിയിൽ

മലപ്പുറം: മോഷണത്തിനായി പദ്ധതിയിട്ട രണ്ട്​ പ്രതികളെ ആയുധസഹിതം മലപ്പുറം പൊലീസ്​ പിടികൂടി. ​പെരിന്തൽമണ്ണ അരക്കുപറമ്പ്​ കണ്ടമംഗലത്ത്​ വീടിൽ മോഹൻകുമാർ (26), മമ്പാട്​ താഴത്തങ്ങാടി പത്തായകടവൻ വീട്ടിൽ മുഹമ്മദ്​ ഷബീബ്​ (35) എന്നിവരാണ്​ അറസ്റ്റിലായത്​. ശനിയാഴ്ച രാത്രി മലപ്പുറം എം.എസ്​.പി ക്യാമ്പിന്​ സമീപത്തുനിന്നാണ്​ പൊലീസ്​ ഇവരെ പിടികൂടിയത്​. മലപ്പുറത്തും പരിസരത്തും വൻ മോഷണത്തിനായി പദ്ധതിയിട്ടിരുന്നതായി പ്രതികൾ മൊഴി നൽകിയെന്ന്​ പൊലീസ്​ അറിയിച്ചു. ഇരുവർക്കും എതിരെ മഞ്ചേരി, നിലമ്പൂർ, കൊളത്തൂർ, വണ്ടൂർ, പാലക്കാട്​ ജില്ലയിലെ നാട്ടുകൽ പൊലീസ്​ സ്റ്റേഷനുകളിൽ മോഷണ കേസ്​ നിലവിലുണ്ട്. മലപ്പുറം ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ ​കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ്​​ ചെയ്തു. ഇൻസ്​പെക്ടർ ജോബി തോമസ്​, എസ്​.ഐമാരായ വി. അമീറലി, അബ്ദുന്നാസിർ, എ.എസ്​.ഐ സിയാദ്​ കോട്ട, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ ഷാജു, ഹാരിസ്​ ആലുംതറയിൽ, ഉസ്മാൻ, സുഷമ, സിവിൽ പൊലീസ്​ ഓഫിസർമാരായ ദിനു, രഞ്ജിത്ത്​ എന്നിവരടങ്ങിയ സംഘമാണ്​ പ്രതികളെ പിടികൂടിയത്​. ഫോട്ടോ: m3ma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.