കുടിവെള്ള പൈപ്പ് ലൈന് കുഴിയെടുത്തു; അരീക്കോട് ന്യൂബസാർ ചളിയിൽ മുങ്ങി അരീക്കോട്: കുടിവെള്ള പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്ക് റോഡ് കുത്തിപ്പൊളിച്ചതോടെ അരീക്കോട് ന്യൂബസാർ ചളിയിൽ മുങ്ങി. തിങ്കളാഴ്ച രാത്രിയിലാണ് ഒരുമാസം മുമ്പ് നവീകരണം പൂർത്തിയാക്കിയ റോഡിന്‍റെ പ്രധാന ഭാഗം കുത്തിപ്പൊളിച്ച് പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഇതോടെ ഇതുവഴി നൂറുകണക്കിന് വിദ്യാർഥികളും വ്യാപാരികളും ചളിയിലൂടെ നടന്ന് പോകേണ്ടിവന്നു. കടകളിലേക്ക് മുഴുവൻ ചളിവെള്ളം എത്തുകയാണെന്ന് വ്യാപാരികളും പറഞ്ഞു. അരീക്കോട് അങ്ങാടിയിൽനിന്ന് താഴത്തങ്ങാടി, മേത്തലങ്ങാടി, സുല്ലമുസ്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പോകാനുള്ള പ്രധാന റോഡാണിത്. ഫോട്ടോ:ചളിയിൽ മുങ്ങിക്കിടക്കുന്ന അരീക്കോട് ന്യൂ ബസാർ റോഡ് ഫോട്ടോ:ME ARKD ROAD NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.