കുറ്റിപ്പുറം: മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പോരാട്ടം ശക്തമാക്കാനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃക്യാമ്പ് പദ്ധതികളാവിഷ്‌കരിച്ചു. രണ്ട് ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സർവകലാശാലയില്‍ നടന്ന ക്യാമ്പിന്റെ സമാപനം മുന്‍ പി.എസ്.സി അംഗം അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഇ.എ. ജോസഫ്, സിദ്ദീഖ് മൗലവി അയിലക്കാട്, പ്രഫ. ഒ.ജെ. ചിന്നമ്മ, ഏട്ടന്‍ ശുകപുരം, അലവിക്കുട്ടി ബാഖവി, ക്യാമ്പ് ഡയറക്ടര്‍ അടാട്ട് വാസുദേവന്‍, കണ്‍വീനര്‍ റഷീദ് കണ്ടനകം, വി.പി. മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം.പി. മത്തായി, ഡോ. പി.കെ. അബ്ദുല്‍ ജബ്ബാര്‍, ആർട്ടിസ്റ്റ് ശശികല, ഐ.സി. മേരി പത്മജ വേണുഗോപാല്‍ (കണ്ണൂര്‍), മാക്ക പയ്യംപുള്ളി, വെള്ള സോമന്‍ (വയനാട്), ഫിലിപ്പ് ചോല, എ.പി. ശ്രീധരന്‍ മാസ്റ്റര്‍, പൊയില്‍ കൃഷ്ണന്‍ (കോഴിക്കോട്), പ്രഭാകരന്‍ കരിച്ചേരി (കാസർകോട്), ജോയ് അയിരൂര്‍ (എറണാംകുളം), വി.എസ്. ബജിലാല്‍ (തിരുവനന്തപുരം), പി.കെ. നാരായണന്‍, സത്യന്‍ വളാഞ്ചേരി (മലപ്പുറം), ചവറ ഗോപകുമാര്‍ (കൊല്ലം), ടി.സി. ചെറിയാന്‍ (ഇടുക്കി), സണ്ണി എടൂര്‍ (പാലക്കാട്), സദാശിവൻ കറുവത്ത്, വിത്സന്‍ പണ്ടാരവളപ്പ് (തൃശൂര്‍) എന്നിവര്‍ വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മനോരഞ്ജന്‍ കലാസന്ധ്യ, യോഗ ബോധവത്കരണം, കൃഷിപാഠം, പൈതൃക സന്ദര്‍ശന യാത്ര, അവാര്‍ഡ് ദാനം എന്നിവയും നടന്നു. ഫോട്ടോ; കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃക്യാമ്പിന്റെ സമാപനം അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.