വാഴക്കാട് ഗ്രാമ പഞ്ചായത്ത്: മലയിൽ അബ്ദുറഹിമാൻ ഇന്ന് രാജി സമർപ്പിക്കും

vazhakkad sakkariya വാഴക്കാട് ഗ്രാമപഞ്ചായത്ത്: മലയിൽ അബ്ദുറഹിമാൻ ഇന്ന് രാജി സമർപ്പിക്കും വാഴക്കാട്: യു.ഡി.എഫ് ധാരണപ്രകാരം നിലവിലെ പ്രസിഡന്‍റ് മുസ്​ലിം ലീഗിലെ മലയിൽ അബ്ദുറഹിമാൻ നിശ്ചിത കാലാവധി കഴിഞ്ഞ് ബുധനാഴ്ച രാജിസമർപ്പിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ ജൈസൽ എളമരം അറിയിച്ചു. പുതിയ പ്രസിഡന്‍റായി കോൺഗ്രസിലെ സി.വി. സകരിയ്യയെ തെരഞ്ഞെടുത്തേക്കും. നിലവിലെ വൈസ് പ്രസിഡന്‍റ്​ കോൺഗ്രസിലെ ടി.പി. വസന്തകുമാരിയും (14ാം വാർഡ്) ഇതോടൊപ്പം രാജി സമർപ്പിക്കും. പകരം ആറാം വാർഡ് അംഗം മുസ്​ലിം ലീഗിലെ ഷരീഫ ചിങ്ങംകുളത്തിൽ വൈസ് പ്രസിഡന്‍റായി അധികാരമേറ്റേക്കും. 19 വാർഡുകളുള്ള വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ലീഗ് 10, കോൺഗ്രസ് ആറ്, സി.പി.എം രണ്ട്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.