'അനധികൃത ഓട്ടോകൾക്കെതിരെ നടപടി വേണം'

വളാഞ്ചേരി: ഗതാഗത നിയമങ്ങൾ പാലിക്കാതെ സർവിസ് നടത്തുകയും അമിത നിരക്ക്​ ഈടാക്കുകയും ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ വളാഞ്ചേരി മോട്ടോർ കോഓഡിനേഷൻ യോഗം ആവശ്യപെട്ടു. അനധികൃത വാഹനങ്ങളുടെ ആധിക്യം മൂലം ടൗണിൽ ഗതാഗതക്കുരുക്ക്​ പതിവായതായി യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച്​ അധികൃതർക്ക്​ പരാതി നൽകി. ചെയർമാൻ എം.വി. ബാലൻ അധ്യക്ഷത വഹിച്ചു. മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, വാസു, അബൂബക്കർ, കെ. ഷാജിമോൻ, ഐ. അബ്ദു, എം.പി. ഷാഹുൽ ഹമീദ് ഹരിദാസൻ എന്നിവർ സംസാരിച്ചു. ചെയർമാനായി മുഹമ്മദലി നീറ്റുകാട്ടിലിനെ (എസ്.ടി.യു) തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.