കെ.കെ. അസൈനാര്‍ മാസ്റ്റര്‍ പുരസ്കാരം പി. സൈതുട്ടിക്ക്​

പൊന്നാനി: നഗരസഭ മുന്‍ കൗണ്‍സിലറും മഊനത്തുല്‍ ഇസ്​ലാം സഭ, മുസ്​ലിം എജുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്), അന്‍സാറുല്‍ ഇസ്​ലാം അസോസിയേഷന്‍ (എ.ഐ.എ) എന്നിവയുടെ ഭാരവാഹിയുമായിരുന്ന കെ.കെ. അസൈനാര്‍ മാസ്റ്ററുടെ സ്മരണക്ക്​ അഴീക്കല്‍ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരം ദീര്‍ഘകാലം പൊന്നാനി എം.ഐ ഹൈസ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന പി. സൈതുട്ടിക്ക്​ നല്‍കാന്‍ തീരുമാനിച്ചു. ഈ മാസം അഞ്ചിന് പൊന്നാനി തഖ്​വ മസ്ജിദ് മദ്​റസയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രഫ. കടവനാട് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രഫ. ഇമ്പിച്ചിക്കോയ തങ്ങള്‍, ടി.വി. അബ്ദുറഹിമാന്‍കുട്ടി, ഇ.കെ. സിദ്ദീഖ്, പറമ്പില്‍ അശ്റഫ്, കെ. കുഞ്ഞന്‍ബാവ എന്നിവര്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കും. ടി.വി. അബ്ദുറഹിമാന്‍കുട്ടി, കെ. കുഞ്ഞൻ ബാവ, അത്തീഖ് പറമ്പിൽ, എ. അയ്യൂബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.