ഗുരുവായൂര്‍: 1994 ഡിസംബറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ തൊഴിയൂർ സ്വദേശി സുനിലിന്‍റെ വീട്ടിൽ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എത്തി. അദ്ദേഹം ഒരു ലക്ഷം രൂപയുടെ ചെക്ക് സുനിലിന്‍റെ കുടുംബത്തിന് കൈമാറി. 1994 ഡിസംബർ നാലിനാണ് സുനിൽ കൊല്ലപ്പെട്ടത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സി.പി.എം പ്രവർത്തകരായ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം ലോക്കൽ പൊലീസ് ഒമ്പതുപേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാലുപേരെ 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. എന്നാൽ, 2012ൽ ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈകോടതിയാണ്. കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിനു ശേഷം പ്രതികളെ കണ്ടെത്തി. ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരായിരുന്നു പ്രതികൾ. താൻ വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറക്കിയ 'സാക്ഷ്യം' എന്ന പുസ്തകത്തിലെ ഒരു ലേഖനം സുനില്‍ വധത്തെ പറ്റിയായിരുന്നെന്ന് ശ്രീധരന്‍പിള്ള സുനിലിന്‍റെ കുടുംബത്തോട് പറഞ്ഞു. അന്ന് നിരപരാധികളെ ജയിലിലടച്ച പൊലീസുകാര്‍ അതിന്‍റെ പേരില്‍ 'പ്രമോഷ'നുകള്‍ വാങ്ങി സുഖമായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ നീതിപാലകരെ ഓര്‍ത്ത് ലജ്ജ തോന്നുകയാണെന്നും ഗവർണർ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍, നേതാക്കളായ കെ.ആര്‍. അനീഷ്, എന്‍.ആര്‍. രോഷന്‍, അനില്‍ മഞ്ചറമ്പത്ത് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.