ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് മലബാറിന്‍റെ വികസനത്തിലെ നാഴികക്കല്ലാകും -മന്ത്രി

പൊന്നാനി: പൊന്നാനിയിൽ ആരംഭിച്ച ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് മലബാറിന്‍റെ വികസനത്തിലെ നാഴികക്കല്ലായി മാറുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പൊന്നാനിയിലെ കേരള ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ്​ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കിഹാസ്) താൽക്കാലിക ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിഹാസ് പൊന്നാനിയിൽ ആരംഭിക്കുന്നതോടെ യുവതീ യുവാക്കൾക്ക് നിരവധി തൊഴിൽ അവസരം ലഭ്യമാക്കുന്നതോടൊപ്പം കടലുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവർക്കും പ്രയോജനപ്പെടുമെന്ന്​ മന്ത്രി പറഞ്ഞു. പൊന്നാനി ആനപ്പടി നുഫയിസ് പാലസിൽ നടന്ന പരിപാടിയിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിറോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡന്റ് ആർ.കെ. കദം, നാഷനൽ ഹൈഡ്രോഗ്രാഫിക് ലഫ്. കമാൻഡർ ജോഷ് ലോപ്പസ്, പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, സൂപ്രണ്ടിങ്​ എൻജിനീയർ കുഞ്ഞിമമ്മു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫർ ആർ. മനോരഞ്ജൻ, മന്ത്രിയുടെ പ്രതിനിധി അൻവർ സാദത്ത്, ടി.പി. സലിം കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഹൈഡ്രോഗ്രാഫി: ഇന്ത്യൻ നാവിക സേനയുടെ പങ്ക്, തീരദേശ അപകടങ്ങളും ബഹിരാകാശ സാങ്കേതിക വിദ്യയുടെ പങ്ക്, പൊന്നാനിയുടെ ഭൂമിശാസ്ത്ര ചരിത്രം എന്നീ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു MPPNN 2 പൊന്നാനിയിൽ ആരംഭിച്ച ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.