തിരൂർ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ് ശല്യം രൂക്ഷം

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. പ്ലാറ്റ്ഫോമുകളിൽ കൂട്ടത്തോടെ നായ്ക്കൾ അലയുന്നത് യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. തെരുവുനായ് ആക്രമിക്കുമോ എന്ന ഭീതിയോടെയാണ് പല യാത്രക്കാരും നടക്കുന്നത്. പകലും രാത്രിയും ഒരുപോലെ മുക്കിലും മൂലയിലും തെരുവുനായ്ക്കൾ ഇരിപ്പിടം ഉറപ്പിക്കുന്നത് പതിവുകാഴ്ചയാണ്. അപകടസാധ്യത മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കൾ അലയുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. mw railway station theruvu naya തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ തമ്പടിച്ച തെരുവുനായ്ക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.