കാരത്തൂർ അങ്ങാടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ല; വെയിലും മഴയും കൊണ്ട് യാത്രക്കാർ വലയുന്നു

തിരുനാവായ: പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രവും വിവിധ റോഡുകൾ സന്ധിക്കുന്നതുമായ കാരത്തൂർ അങ്ങാടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വെയിലും മഴയും കൊണ്ട് യാത്രക്കാർ വലയുന്നു. സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമൊക്കെയാണ് ഏറെ ദുരിതത്തിലാകുന്നത്. പാറ, കൈനിക്കര റോഡ്, കോലുപാലം, വിഷവൈദ്യൻ റോഡ്, മർക്കസ്, ജുമാമസ്ജിദ് റോഡ്, ബീരാഞ്ചിറ, ചെമ്പാല റോഡ്, മുള്ളന്മട റോഡ് എന്നിവ സന്ധിക്കുന്ന കാരത്തൂർ അങ്ങാടിയിൽ ദിനം‌പ്രതി നൂറുകണക്കിന്​ യാത്രക്കാരാണ് ബസ് കയറാനെത്തുന്നത്‌. നേതാക്കളുടെ സ്മാരകമായി സന്നദ്ധ സംഘടനകൾ നിർമിച്ച മനോഹരമായ രണ്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ റോഡ് നവീകരണത്തിന്‍റെ ഭാഗമായാണ് ഒരുവർഷം മുമ്പ് പൊളിച്ചുമാറ്റിയത്​. അതോടെ തിരൂർ, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് റോഡരികിലെ ഫുട്പാത്തിൽ നിൽക്കേണ്ട ഗതികേടായി. ഈ സാഹചര്യത്തിലാണ് റോഡിനിരുപുറവും പഴയ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളൂടെ സ്ഥാനത്ത് പഞ്ചായത്തോ സന്നദ്ധ സംഘടനകളോ മുൻകൈയെടുത്ത് പുതിയവ നിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.