പ്രതിഷേധ പ്രകടനം

കൽപകഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം കൽപകഞ്ചേരി, വളവന്നൂർ ലോക്കൽ കമ്മിറ്റികൾ നടത്തി. കൽപകഞ്ചേരി ലോക്കൽ കമ്മിറ്റി കടുങ്ങാത്തുകുണ്ടിൽ നടത്തിയ പ്രകടനത്തിന് സി.കെ. ബാവക്കുട്ടി, കെ. ഷാജിത്ത്, പി. സൈതുട്ടി, പി. റഷീദ് എന്നിവർ നേതൃത്വം നൽകി. വളവന്നൂർ ലോക്കൽ കമ്മിറ്റി കുറുക്കോളിൽനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് പി.സി. കബീർ ബാബു, മയ്യേരി ജലീൽ, ഇ. അമീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.