തുടർപഠനത്തിന് സർക്കാറിൽ സമ്മർദം ചെലുത്തും -കുറുക്കോളി മൊയ്തീൻ എം.എൽ.എ

തിരൂർ: തിരൂർ നിയോജക മണ്ഡലത്തിലെ ഉന്നത വിജയം നേടിയ സ്കൂളുകളിൽ നേരിട്ടെത്തി വിദ്യാർഥികളെ അനുമോദിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ. തുടർപഠനത്തിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി വേണ്ടതെല്ലാം ചെയ്യുമെന്ന് എം.എൽ.എ അറിയിച്ചു. ജി.വി.എച്ച്.എസ് കൽപകഞ്ചേരി, ജി.എച്ച്.എസ് കരിപ്പോൾ, ജി.വി.എച്ച്.എസ് മാട്ടുമ്മൽ, ഗവ. ഗേൾസ് ഹൈസ്കൂൾ തിരൂർ എന്നിവിടങ്ങളാണ് എം.എൽ.എ സന്ദർശനം നടത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റു സ്കൂളുകൾ കൂടി സന്ദർശിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.