മുസ്​ലിം യൂത്ത് ലീഗ് യുവജാഗ്രതാ റാലി താനൂരിൽ ഇന്ന്

താനൂർ: ഫാസിസം, ഹിംസാത്മക പ്രതിരോധം, മത നിരാസം, മതസാഹോദര്യ കേരളത്തിനായി താനൂർ നിയോജകമണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജാഗ്രതാ റാലി വെള്ളിയാഴ്ച താനൂരിൽ നടക്കും. വൈകുന്നേരം നാലിന്​ താനാളൂർ ചുങ്കത്ത് ആരംഭിച്ച് താനൂർ ജങ്​ഷനിൽ സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം ഏഴിന്​ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂർ, ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, പ്രമുഖ പ്രഭാഷകൻ സിദ്ധീഖ് അലി രാങ്ങാട്ടൂർ എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.