പഴഞ്ഞിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; അഞ്ച്​ മുയലുകളെ കടിച്ചുകൊന്നു

പഴഞ്ഞി: തെരുവുനായ്ക്കൾ കൂട്ടമായെത്തി വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കടിച്ചുകൊന്നു. പഴഞ്ഞി ഒറ്റതെങ്ങ് റോഡിന് സമീപം ചെറുവത്തൂര്‍ ലിവിന്റെ വീട്ടിൽ വളർത്തിയിരുന്ന അഞ്ച് മുയലുകളെയാണ് നായ്​ക്കള്‍ കൊന്നൊടുക്കിയത്. കൂട്ടമായെത്തിയ പത്തോളം നായ്ക്കളാണ് മുയലുകളെ ആക്രമിച്ചതെന്ന് വീട്ടുകാർ പറയുന്നു. ഇരുമ്പ് വല തകര്‍ത്താണ് മുയലുകളെ ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനായില്ല. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചിരിക്കുകയാണ്. പട്ടിത്തടം പുലിക്കോട്ടിൽ എൽസിയുടെ വീട്ടിലെ മുയലിന്റെ കാൽ തെരുവുനായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ ഇവ ഓടിപ്പോയി. tcckkm 5 പഴഞ്ഞിയിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന മുയലുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.