കുറ്റിപ്പുറം: ദേശീയ പാത കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി പൂക്കുഞ്ഞി കോയ തങ്ങളുടെ മകൻ ഹുസൈൻ തങ്ങൾ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം. ഹുസൈനും സുഹൃത്ത് തിരുവേഗപ്പുറ സ്വദേശി അനുരാഗും കുറ്റിപ്പുറം ബസ്സ്റ്റാൻഡ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്ത് നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ഇരച്ചു കയറി. ബൈക്ക് ഓടിച്ച അനുരാഗ് പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹുസൈൻ തങ്ങളുടെ മാതാവ്: റുഖിയ മുത്ത് ബീവി. സഹോദരങ്ങൾ: മുഹ്യുദ്ദീൻ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദലി തങ്ങൾ, റസ്മത്ത് ബീവി, ഫാത്തിമ ബീവി. രാവിലെ ഒമ്പതോടെ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. വെങ്ങാട് സ്വദേശികളായ സിദ്ധാര്‍ഥ്, ജിതേഷ്, മുഹമ്മദ് ഫര്‍ഹാന്‍, ഉമ്മര്‍ എന്നിവര്‍ക്കാണ് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ നടക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ പാലത്തിന് മുകളില്‍ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. Photo 1: MP KTPM two Accidents death.jpg മരിച്ച ഹുസൈൻ തങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.