വടിയെടുത്ത്​ മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: വിദ്യാർഥികളെ അവഗണിക്കുന്ന സ്വകാര്യബസുകൾക്കെതിരെ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. അമിത ചാർജ് ഈടാക്കൽ, ശനിയാഴ്ചകളിൽ യാത്രാഇളവ് ലഭിക്കാതിരിക്കൽ, സ്കൂൾ സമയങ്ങളിൽ സ്റ്റോപ്പിൽ നിർത്താതിരിക്കൽ, വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിക്കാതിരിക്കൽ തുടങ്ങി നിരവധി പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് പരിശോധന കർശനമാക്കാൻ വകുപ്പ് തീരുമാനിച്ചത്. വിദ്യാർഥികളോട് അവഗണന കാണിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.