കരുളായി: പിലാക്കോട്ടുപാടം കരുളായി ഓര്‍ഫനേജ് ഇംഗ്ലീഷ് സ്‌കൂളിൽ 'മെര്‍സെല്ല'ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ ഉദ്ഘാടനം ചെയ്തു. വയലിനിസ്റ്റ് കോടമ്പള്ളി ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു, സ്‌കൂള്‍ മാനേജര്‍ ചെമ്മല നാണി ഹാജി, പ്രിന്‍സിപ്പൽ ഇ. ഭാസ്‌കരന്‍, കണ്ണന്‍കുളവന്‍ ബാപ്പുട്ടി, കക്കോടന്‍ അബ്ദുല്‍ നാസര്‍, സൈതലവി കാലടി, സി. ജമാല്‍, എം.ഇ. ഫഹദ് റഹ്മാന്‍, കെ. സ്മിത മോള്‍, പി.എം. ഫസീല, പി. ശാന്തിദേവി, റിനു പി. ജോണ്‍, പി. ഹാബില്‍ എന്നിവര്‍ സംസാരിച്ചു. അഭിനയ കളരിക്ക് പി. സജില്‍, സയന്‍സ് ആൻഡ് മാജിക് സെഷന് നാരായണന്‍ വഴിക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി പ്രസംഗം, ഒറിഗാമി, ചിത്രരചന, ഇംഗ്ലീഷ് ലാബ്, പ്രഥമശുശ്രൂഷ, ഇൻഡോര്‍ ഗെയിംസ്, നാടന്‍ പാട്ടുകള്‍ എന്നിവയിലെ പരിശീലനമാണ് നടക്കുക. ppm3 കരുളായി ഓര്‍ഫനേജ് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന 'മെര്‍സെല്ല' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.