കാളികാവ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വലുതാക്കി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് അഞ്ചച്ചവിടിയിൽ നടന്ന കേരള പ്രവാസി സംഘം നിലമ്പൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റഷീദ് മേലേതില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഫിറോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ശ്രീനിവാസന്‍ വാര്യത്ത് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഇ. പത്മാക്ഷന്‍, നിലമ്പൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള പി. ശിവാത്മജന്‍, കാളികാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ടി. സക്കറിയ, കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം കോയ വാണിയമ്പലം, ടി.പി. കബീര്‍, എന്‍.എം. ഉമ്മര്‍കുട്ടി, പി.കെ. ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഫിറോസ് മദാരി (പ്രസി.), പി. കരീം, സൗമ്യ (വൈസ് പ്രസി.), റഷീദ് മേലേതില്‍ (സെക്ര.), മൊയ്തീന്‍കുട്ടി, ഏലിയാസ് മാത്യു (ജോ. സെക്ര.), എന്‍.എം. ഉമ്മർകുട്ടി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.