വെളിമുക്ക്: ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി മാനവിക സ്നേഹം ഊട്ടിയുറപ്പിക്കുക എന്നത് മാത്രമാണ് എന്ന് ഡോ. ആർസു. വെളിമുക്ക് പ്രദേശത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കാൻ വെളിമുക്കിലെ സി.പി. ഫാമിലി ട്രസ്റ്റ് നടത്തിയ സ്നേഹ സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ചേകുട്ടി മാസ്റ്റർ (ഗുരുമിത്ര), വിജയൻ മാസ്റ്റർ, ബഷീർ കൊടുങ്ങല്ലൂർ, ബാലസുബ്രഹ്മണ്യൻ (സ്നേഹമിത്ര), പാറായി മൊയ്തീൻ കോയ (വൃക്ഷമിത്ര), കടവത്ത് മൊയ്തീൻ കുട്ടി, ലീന ലോറൻസ് (ആതുര മിത്ര) എന്നിവർക്കുള്ള ആദരം പി. അബ്ദുൽ ഹമീദ് എം.എൽ.എ സമർപ്പിച്ചു. വി.ജെ. പള്ളി സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ സി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് പ്രഖ്യാപനം ഡോ. ആർസു നിർവഹിച്ചു. മെഡിക്കൽ ക്യാമ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ. സി.പി. മുസ്തഫ സ്വാഗതവും ഡോ. സി.പി. മുനീർ നന്ദിയും പറഞ്ഞു. സി.പി. യൂനുസ്, സി.പി. ബഷീർ, സി.പി. അബ്ദുല്ല, സി.പി. അബ്ദുസ്സമദ്, സി.പി. അബ്ദുൽ അസീസ്, സി.പി. നസീർ, സി. ആയമ്മ ടീച്ചർ, സി.പി. സുബൈദ, പി.ടി. കോയ, ഉമർ നസീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.