വാർഷികവും പുരസ്കാര സമർപ്പണവും

മലപ്പുറം: ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമാപന പൊതുസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അടുവണ്ണി സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വ്യത്യസ്തമേഖലകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവർക്കുള്ള ലോകസേവ പുരസ്‌കാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ഫാ. രാജന്‍ കരിയോട്ടില്‍, അബ്​ദുൽ റഷീദ്, മാധവന്‍ എമ്പ്രാന്തിരി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: കോട്ടക്കല്‍ സെയ്ത് മുഹമ്മദ് (ചെയർ.), ഷീല രാജന്‍ നടുവത്ത് (വൈസ്​ ചെയർ.), ബാബു കാരാട്ട് (സെക്ര.), അബ്​ദുൽ ഖാദര്‍ കൈനിക്കര (ട്രഷ.), ഫാത്തിമ ടീച്ചര്‍, മുരളീധര്‍ കൊല്ലത്ത്, ഹമീദ് ഹാജി കൈനിക്കര, പി. സുലൈഖ സലാം (ഡയറക്ടര്‍മാര്‍), ഇന്ദുശ്രീ എരവിമംഗലം (പ്രോജക്ട്​ ഡിസൈനര്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.