മണൽക്കടത്ത്; ലോറി പിടികൂടി

വാഴക്കാട്: ചാലിയാറിൽനിന്ന്​ മണൽ കടത്തുകയായിരുന്ന ലോറി പൊലീസ് പിടികൂടി. വാഴക്കാട് സ്റ്റേഷൻ പരിധിയിലെ ഇരട്ടമുഴി കടവിൽനിന്ന്​ വ്യാഴാഴ്ച രാത്രിയാണ് വാഹനം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്​.ഐ വിജയരാജന്റെ നേതൃത്വത്തിലെ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിമറഞ്ഞു. പൊലീസ് സംഘത്തിൽ എ.എസ്.ഐ അബ്ദുൽ ഗഫൂർ, ജയേഷ്, ഷിബു, അബ്ദുൽ റഹീം എന്നിവരും ഉണ്ടായിരുന്നു. me lorry ചിത്രം: ചാലിയാറിലെ ഇരട്ടമുഴി കടവിൽനിന്ന്​ മണൽ കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.