അപകട ഭീഷണിയായ വൈദ്യുതി തൂൺ കോൺക്രീറ്റ് ചെയ്ത്​ ഉറപ്പിച്ചു

അപകട ഭീഷണിയായ വൈദ്യുതി തൂൺ കോൺക്രീറ്റ് ചെയ്ത്​ ഉറപ്പിച്ചു മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്​ സമീപത്തെ അപകട ഭീഷണിയായ വൈദ്യുതി തൂൺ കോൺക്രീറ്റ് ചെയ്ത്​ ഉറപ്പിച്ചു. നഗരസഭ അധികൃതരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്. ആശുപത്രിക്ക് മുന്നിലെ അഴുക്കുചാൽ നിർമാണത്തിന്​ മണ്ണെടുത്തതോടെ ഇവിടുത്തെ മതിൽ ഇടിഞ്ഞുവീണിരുന്നു. ഇതോടെയാണ് വൈദ്യുതി തൂൺ അപകട ഭീഷണിയായത്. me post : മഞ്ചേരി ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ വൈദ്യുതി തൂൺ ക്രെയിൻ സഹായത്തോടെ ഉറപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.