കാരാട്: വാഴയൂർ ഗ്രാമപഞ്ചായത്തിലെ കക്കോവിൽ നിർമിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസ് റവന്യൂ മന്ത്രി കെ. രാജന്‍ നാടിന് സമർപ്പിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ഫ്രണ്ട് ഓഫിസ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയോടെയാണ് ഇരുനില കെട്ടിടം നിർമിച്ചത്. ഇതോടെ കൊണ്ടോട്ടി താലൂക്കിലെ ആദ്യ സ്മാർട്ട് വില്ലേജ് ഓഫിസായി വാഴയൂർ. കെട്ടിടം പണിയാൻ ഭൂമി സൗജന്യമായി വിട്ടുനൽകിയ കളത്തിങ്ങൽ കുടുംബാംഗം അബ്ദുൽ അലിയെ ചടങ്ങിൽ ആദരിച്ചു. വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, എ.ഡി.എം എൻ.എം. മെഹറലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ, ജനപ്രതിനിധികളായ സുഭദ്ര ശിവദാസൻ, റസീന ടീച്ചർ, പി.കെ. ബാലകൃഷ്ണൻ, നിർമിതി കേന്ദ്ര റീജനൽ ഡയറക്ടർ സതീദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. me villege office, me villege office2 വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.