മൈദ മിക്‌സിങ് യന്ത്രത്തിൽ കൈവിരൽ കുടുങ്ങിയ യുവാവിന് തുണയായി അഗ്നിരക്ഷ സേന

മൈദ മിക്‌സിങ് യന്ത്രത്തിൽ കൈവിരൽ കുടുങ്ങിയ യുവാവിന് തുണയായി അഗ്​നിരക്ഷ സേന അരീക്കോട്: മൈദ മിക്‌സിങ് യന്ത്രത്തിൽ കൈവിരൽ കുടുങ്ങിയ യുവാവിന് രക്ഷകരായി മുക്കം അഗ്​നിരക്ഷ സേന. അരീക്കോട് ജെസി ബേക്കറിയിലെ ജീവനക്കാരൻ ദിൽഷാദിനെയാണ് രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുബ്ബൂസ് നിർമാണത്തിനിടെ കൈവിരൽ മൈദ മിക്സിങ്​ യന്ത്രത്തിൽ കുടുങ്ങിയത്. മറ്റു ജീവനക്കാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ദിൽഷാദിനെ മിക്‌സിങ് യൂനിറ്റടക്കം മുക്കം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ വിജയൻ നടുതൊടിയുടെ നേതൃത്വത്തിലുള്ള അഗ്​നിരക്ഷ സംഘം ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച്​ യന്ത്രം കട്ട് ചെയ്ത് കൈവിരൽ പുറത്തെടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ അഗ്‌നിരക്ഷ സേനയുടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് എ.എസ്.ടി.ഒ എം.സി. മനോജ്, സന്തോഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ജലീൽ, ഷൈബിൻ, ജയേഷ്, അമീർ, അബ്ദുൽ സലീം, അബ്ദുൽ സമീം, ജിതിൻരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫോട്ടോ:ME ARKD FAIR NEWS മൈദ മിക്‌സിങ് യന്ത്രത്തിൽനിന്ന്​ യുവാവിന്റെ കൈവിരൽ മുക്കം അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.