ഛത്തിസ്ഗഢിൽ സർക്കാർ ഹെലികോപ്ടർ തകർന്ന് പൈലറ്റുമാർ മരിച്ചു

റായ്പുർ: ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ സർക്കാർ ഹെലികോപ്ടർ തകർന്ന് പൈലറ്റുമാർ മരിച്ചു. വ്യാഴാഴ്ച രാത്രി 9.10 ഓടെ റായ്പുരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ പരിശീലനപ്പറക്കലിനിടെയാണ് ഹെലികോപ്ടർ തകർന്നുവീണതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു. ക്യാപ്റ്റന്മാരായ ഗോപാൽ കൃഷ്ണ പാണ്ഡെയും എ.പി. ശ്രീവാസ്തവയുമാണ് മരിച്ചത്. രണ്ടു പൈലറ്റുമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.