മദ്​റസ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും

പൂക്കോട്ടുംപാടം: മഹല്ലിലെ അച്ചാർ കമ്പനിയിൽ നമസ്കാര പള്ളിക്കുസമീപം നിർമാണം പൂർത്തിയാക്കിയ മദ്​റസയുടെ ഉദ്ഘാടനവും മജ്‌ലിസുന്നൂർ വാർഷികവും പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി മുബാറക് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് ജലാലുദ്ദീൻ തങ്ങൾ, കെ. ആലി മുസ്​ലിയാർ, പി. കുഞ്ഞാപ്പു, ബാപ്പുട്ടി ഫൈസി, സുഹൈൽ റഹ്മാനി, ജുബൈർ ഫൈസി, ബാവക്കുത്ത് കുഞ്ഞാൻ, മുഹമ്മദാലി ദാരിമി, മുസ്തഫ ഫൈസി, ഫഖ്റുദ്ദീൻ തങ്ങൾ, ബക്കർ സാഹിബ്, മുസ്തഫ ഫൈസി, സലിം കലയത്ത്, ഉസ്മാൻ മുസ്​ലിയാർ, സലാം മുസ്​ലിയാർ തുടങ്ങിയവർ സംസാരിച്ചു. മജിലിസുന്നൂർ വാർഷിക ദുആ സമ്മേളനത്തിന് അസീസ് മുസ്‌ലിയാർ മൂത്തേടം നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.