മാർ അദ്ദായ് ശ്ലീഹായുടെ പെരുന്നാൾ ഇന്ന്​ തുടങ്ങും

മാർ അദ്ദായ് ശ്ലീഹായുടെ പെരുന്നാൾ ഇന്ന്​ തുടങ്ങും തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധ മാർ അദ്ദായ് ശ്ലീഹായുടെ നാമധേയ-പെരുന്നാൾ ഇന്നുമുതൽ ഞായറാഴ്ച വരെ ആഘോഷിക്കും. 90 വൃക്ക രോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 90 വയസ്സ്​​ കഴിഞ്ഞവരെ ആദരിക്കുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ ഏഴിന് മാർ ഔഗിൻ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവ നടക്കും. 15ന് മാർ അദ്ദായ്​ ശ്ലീഹായുടെ ഓർമദിനത്തിൽ രാവിലെ ഏഴിന് ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ സുറിയാനി പാട്ടുകുർബാനയും തുടർന്ന് സ്നേഹ വിരുന്നുമുണ്ടാകും. ഏഴിന്​ പൊതുസമ്മേളനം മേയർ എം.കെ. വർഗീസ് ഉദ്​ഘടനം ചെയ്യും. ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വികാരി സി.ഡി. പോളി കശീശ, ആൻറോ ഡി. ഒല്ലൂക്കാരൻ, ടി.സി. ടോണി പാണഞ്ചേരി, പോൾ പറപ്പൂക്കര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.