എളവള്ളിയിൽ വ്യവസായ ശിൽപശാല

പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തില്‍ വ്യവസായ ശില്‍പശാല നടത്തി. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് ലൈസന്‍സ്, ബാങ്ക് ലോണ്‍, സബ്‌സിഡികള്‍ എന്നിവ പഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. പൂവ്വത്തൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച ശില്‍പശാല മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ലീന ശ്രീകുമാര്‍, ടി.സി. മോഹനന്‍, എന്‍.ബി. ജയ, ജീന അശോകന്‍, ചാവക്കാട് താലൂക്ക് വ്യവസായ ഓഫിസര്‍ കെ.എന്‍. അജിത, മുല്ലശ്ശേരി ബ്ലോക്ക് വ്യവസായ ഓഫിസര്‍ പി. സുധീര്‍, ഗുരുവായൂര്‍ നഗരസഭ വ്യവസായ ഓഫിസര്‍ വി.സി. ബിന്നിമോന്‍, ന്യൂ ചാവക്കാട് ബ്ലോക്ക് വ്യവസായ ഓഫിസര്‍ നവ്യ രാമചന്ദ്രന്‍, ഇന്റേണ്‍ ദീജ ദേവദാസ് എന്നിവര്‍ പങ്കെടുത്തു. TCT Pvt 1 Silpasala മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.