ദാരികവധത്തോടെ കാട്ടകാമ്പാൽ പൂരം സമാപിച്ചു

പഴഞ്ഞി: കാളി-ദാരികയുദ്ധം കൊണ്ട് പ്രസിദ്ധമായ കാട്ടകാമ്പാൽ ഭഗവതി ക്ഷേത്ര ഉത്സവം ദാരിക നിഗ്രഹത്തോടെ സമാപിച്ചു. അസുരരാജാവായ ദാരികനും ശിവപുത്രിയായ ഭദ്രകാളിയും തമ്മിലെ യുദ്ധത്തിന്റെ നേര്‍കാഴ്ച കാണാന്‍ വ്യാഴാഴ്ച പുലര്‍ച്ച ഒട്ടനവധി പേർ എത്തിയിരുന്നു. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ പുലര്‍ച്ച ക്ഷേത്രത്തിലെത്തി. പാലയ്ക്കല്‍ കാവിലെഴുന്നള്ളിയ ഭഗവതിയെ ആദ്യം കാളിയും പിന്നീട് ദാരികനും പറവെച്ച് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തിയ കാളിയും ദാരികനും തേരിലേറി മതിലകത്തിലേക്ക് പടനയിച്ചു. കനത്ത മഴയെ അവഗണിച്ചും ഒട്ടേറെ പേര്‍ വാക്‌പോര് കാണാനെത്തി. ദാരികന്റെ ആക്രോശത്തില്‍ ക്ഷുഭിതയായ കാളി വധിക്കാനായി തേരില്‍നിന്ന് ചാടിയിറങ്ങിയതോടെ ദാരികന്‍ ഓടിയൊളിച്ചു. കൊല്ലാനെത്തുന്ന കാളിയെ കണ്ട് ദാരികന്‍ കാലുപിടിച്ചു അപേക്ഷിച്ചെങ്കിലും അവതാരലക്ഷ്യം പൂര്‍ത്തിയാക്കാനായി ദാരികവധം നടത്തി കിരീടവുമായി കാളി ആല്‍ത്തറയിലേക്ക് മടങ്ങിയതോടെയാണ് പൂരം സമാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.