ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വടക്കാഞ്ചേരി: നഗരസഭ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പഴകിയതും ഗുണനിലവാരം ഇല്ലാത്തതുമായ നിരവധി ആഹാരസാധനങ്ങൾ കണ്ടെത്തി. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ മദീന, അന്ന അൽഫി, ബഥാനിയ, അനുഗ്രഹ, നാലകത്ത്, പച്ചമുളക് എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക്​ നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും പിടിച്ചെടുത്ത ആഹാരസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്നും പരിശോധന ശക്തമാക്കുമെന്ന്​ നഗരസഭ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. ഹെൽത്ത് ഇൻസ്​പെക്ടർ ശ്രീനിവാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജീവൻ, പി.എൻ. രാജീവൻ എന്നിവർ പങ്കെടുത്തു. TCT wky health.inspect.hotel.20220512-WA0084.jpg വടക്കാഞ്ചേരി നഗരസഭ പരിധിയിലെ ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.