ആര്യവൈദ്യശാലയുടെ സൗജന്യസേവനം ഇനി അട്ടപ്പാടിയിലും

കോട്ടക്കൽ: ആര്യവൈദ്യശാലയുടെ ധർമാശുപത്രിയിൽ നടക്കുന്ന സൗജന്യ രോഗീസേവനം ഇനി അട്ടപ്പാടി മേഖലയിലെ ആദിവാസികൾക്കും നിർധനർക്കും ലഭ്യമാവുന്ന പദ്ധതിക്ക് തുടക്കമായി. അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി. അട്ടപ്പാടിയിലെ മൂലക്കട ആദിവാസി കോളനിയിൽ ഷോളയൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ് പി. രാമമൂർത്തി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ഡി. രവി അധ്യക്ഷത വഹിച്ചു. ചാരിറ്റബിൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ. ലേഖ, വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗോവിന്ദൻ, ട്രസ്റ്റ് സെക്രട്ടറി സജിമോൻ, വാർഡ്​ അംഗം രാധ, ബ്ലോക്ക്​ പഞ്ചായത്ത് അംഗം ഷാജു എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്കർ ടി. അജേഷ് കൈപ്പനാൽ സ്വാഗതവും ഹോസ്പിറ്റൽ സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ പി.പി. രാജൻ നന്ദിയും പറഞ്ഞു. KTKL 104 Avs കോട്ടക്കൽ ആര്യവൈദ്യശാലയുടെ ധർമാശുപത്രിയിൽ നടത്തുന്ന സൗജന്യ രോഗീസേവനം പദ്ധതി ഷോളയൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ് പി. രാമമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.