ജോൺ ജോസഫ്
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട എടത്തറ കലഞ്ഞൂർ കാഞ്ഞിരമണ്ണിൽ ജോൺ ജോസഫിനെയാണ് (27) എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ അറസ്റ്റ് ചെയ്തത്. വിദേശ പൗരത്വമുള്ള പെൺകുട്ടിയെ ആറു മാസം മുമ്പ് പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ കുടുംബത്തിന് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുണ്ട്. പെൺകുട്ടിയുടെ ബന്ധുവുമായുള്ള പരിചയംമൂലമാണ് ജോൺ ജോസഫ് കോഴിക്കോട്ടെത്തിയത്. ഒരാഴ്ച മുമ്പാണ് പൊലീസിൽ പരാതി ലഭിച്ചത്. കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ തിരുവങ്ങൂരിൽ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.