കൊ​ള​ത്തൂ​രി​ൽ ഭ്രാ​ന്ത​ൻ​കു​റു​ക്ക​​ന്‍റെ ക​ടി​യേ​റ്റ് പ​ശു​ക്ക​ൾ ച​ത്ത സംഭവത്തിൽ മ​ന്ത്രി എ.കെ. ശ​ശീ​ന്ദ്ര​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേർന്ന അ​ടി​യ​ന്ത​ര യോ​ഗം 

കൊളത്തൂരിൽ ഭ്രാ​ന്ത​ൻ​കു​റു​ക്ക​​ന്‍റെ ക​ടി​യേ​റ്റ് പശു ചത്ത സംഭവം: അടിയന്തര യോഗം ചേർന്നു

ന​ന്മ​ണ്ട: കൊ​ള​ത്തൂ​രി​ൽ ഭ്രാ​ന്ത​ൻ​കു​റു​ക്ക​​ന്‍റെ ക​ടി​യേ​റ്റ് പ​ശു​ക്ക​ൾ ച​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ക​ടി​യേ​റ്റ​് ര​ണ്ടു പ​ശു​ക്ക​ൾ ച​ത്തു. മ​റ്റു പ​ശു​ക്ക​ളും പേ​യു​ടെ ല​ക്ഷ​ണം കാ​ണി​ക്കു​ന്ന​താ​യി പ​റ​യു​ന്നു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പ്ര​തി​ഭ ര​വീ​ന്ദ്ര​ൻ, എ​ൻ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ല​ൻ പു​തു​ക്കു​ടി, ഇ. ​സു​രേ​ഷ് കു​മാ​ർ, എം.​ഇ. ഗം​ഗാ​ധ​ര​ൻ, സു​മേ​ഷ് ന​ന്ദാ​ന​ത്ത്, സ​ദാ​ന​ന്ദ​ൻ കൊ​ട്ടാ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച 11ന് ​ജി​ല്ല വെ​റ്റ​റി​ന​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Urgent meeting due to cow death in kolathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.