യുവതികൾക്കുനേരെ നഗ്നത പ്രദർശനം; യുവാവ് അറസ്​റ്റിൽ

ഉള്ള്യേരി: അത്തോളിയിലെ ഫാൻസി കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന സഹോദരിമാരായ യുവതികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. യുവതികളുടെ പരാതിപ്രകാരം പൂളാടിക്കുന്നിൽ വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ പുതിയാപ്പ സ്വദേശി കായക്കലകത്ത് മിഥുനെയാണ് (30) അറസ്​റ്റ്​ ചെയ്തത്.

പെൺകുട്ടികൾ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയപ്പോൾ യുവാവും കടയിൽ കയറി. കടക്കാരൻ അലമാരയിൽനിന്ന്​ സാധനങ്ങൾ എടുക്കുന്ന സമയത്താണ് യുവാവ് യുവതികൾക്കുനേരെ നഗ്നത പ്രദർശനം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. യുവതികൾ ബഹളംവെച്ചതോടെ യുവാവ് പുറത്തേക്ക് ഓടി. കടക്കാരും നാട്ടുകാരും യുവാവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അത്തോളി പൊലീസ് സബ്​ ഇൻസ്പെക്ടർമാരായ ഹബീബുല്ല, കെ.ടി. രഘു എന്നിവർ യുവാവിനെ കസ്​റ്റഡിയിലെടുത്തു. പ്രതിയുടെ അമ്മയെയും ഭാര്യയെയും സ്​റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.