പാ​ലോ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നെ

നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ

പ്ര​വ​ർ​ത്ത​ക​ർ പ​ഠി​പ്പു​മു​ട​ക്കി പ്ര​ക​ട​നം ന​ട​ത്തു​ന്നു

കെമിസ്ട്രി അധ്യാപകനില്ല; പാലോറ ഹയർസെക്കൻഡറിയിൽ വിദ്യാർഥി സമരം

ഉ​ള്ള്യേ​രി: പാ​ലോ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത മാ​നേ​ജ്‌​മെ​ന്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു മു​ട​ക്കി.

സ്കൂ​ൾ തു​റ​ന്ന് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കെ​മി​സ്ട്രി അ​ധ്യാ​പ​ക​നെ നി​യ​മി​ച്ചി​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​ൻ മാ​ർ​ച്ച് മാ​സ​ത്തി​ൽ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ചി​രു​ന്നു.

പ്ല​സ് വ​ൺ, പ്ല​സ്ടു വി​ഭാ​ഗ​ങ്ങ​ളി​ൽ സ​യ​ൻ​സ് ബാ​ച്ചു​ക​ളി​ൽ 366 കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. ഓ​ണ​പ്പ​രീ​ക്ഷ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ കെ​മി​സ്ട്രി​യു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഓ​ണ​പ്പ​രീ​ക്ഷ എ​ങ്ങ​നെ എ​ഴു​തും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​പോ​ലും അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ മാ​നേ​ജ്മെ​ന്റ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

പ​ഠി​പ്പു​മു​ട​ക്കി​നു ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ഭി​ന​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ത്താ​ഫ്, സി​നാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - No chemistry teacher; At Palora Higher Secondary Student strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.