Posted On
date_range Updated On
date_range 17കാരിയെ കാണാതായിട്ട് 10 ദിവസം; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഉള്ള്യേരി: 17കാരിയായ പ്ലസ്ടു വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി അത്തോളി പൊലീസ്. കഴിഞ്ഞ മാസം 29നാണ് കന്നൂര് ചിറ്റാരിക്കടവ് സ്വദേശിനിയെ കാണാതായതായി രക്ഷിതാക്കൾ അത്തോളി പൊലീസിൽ പരാതി നൽകിയത്. പരീക്ഷക്കു പോവുകയാണെന്ന് പറഞ്ഞ് വീടുവിട്ട കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.
ബസ് ജീവനക്കാരനായ തിക്കോടി സ്വദേശിയെയും ഇതേ സമയം കാണാതായിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, പറശ്ശിനിക്കടവ് ഭാഗങ്ങളിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായവരെക്കുറിച്ച് സൂചനകൾ ലഭിക്കാത്തതിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.