കോഴിക്കോട്: മൂഴിക്കലിൽനിന്ന് ബൈക്കും സിവിൽ സ്റ്റേഷനുസമീപത്തെ വർക്ഷോപ്പിൽനിന്ന് കാറും മോഷ്ടിച്ച കേസിൽ മൂന്നുപേരെ കോട്ടയത്ത് പിടികൂടി.
തൃശൂർ ഇരിയാൻകുട്ടി മാമ്പാറ ഒളിക്കടവ് ചെമ്പാട്ട് റിയാദ് (21), ആലപ്പുഴ കച്ചാനം ഭരണിക്കാവ് രങ്കൻ ഭവനത്തിൽ മഹേഷ് (23), പറവൂർ മണ്ടം ചാരുതോപ്പിൽ മിഥുൻലാൽ (23) എന്നിവരെയാണ് കടുത്തുരുത്തി പൊലീസിെൻറ സഹായത്തോടെ കോഴിേക്കാട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു മോഷണം. മൂഴിക്കലിലെ വാട്ടർ സർവിസ് കേന്ദ്രത്തിൽനിന്ന് ൈബക്ക് മോഷ്ടിച്ച സംഘം ഗാന്ധി ആശ്രമത്തിനുസമീപത്തെ വർക്ഷോപ്പിൽനിന്ന് കാറും മോഷ്ടിച്ചു.
പന്നിയങ്കരയിൽ വിശ്രമിച്ച ശേഷമാണ് സംഘം മോഷ്ടിച്ച വാഹനങ്ങളുമായി യാത്ര തുടർന്നത്. കടുത്തുരുത്തിയിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പൊലീസിെൻറ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.