അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതിയെത്തിച്ച തിരുവമ്പാടി തറിമറ്റത്തെ വീടിെൻറ വൈദ്യുതീകരണ സ്വിച്ച് ഓൺ കർമം കെ.എസ്.ഇ.ബി സെക്​ഷൻ അസി.എൻജിനീയർ ജോമി നിർവഹിക്കുന്നു

നിർധന കുടുംബത്തിന് അ​പേ​ക്ഷ ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈദ്യുതിയെത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ

തി​രു​വ​മ്പാ​ടി: അ​പേ​ക്ഷ ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വൈ​ദ്യു​തി​യെ​ത്തി​ച്ച് കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ. തി​രു​വ​മ്പാ​ടി ത​റി​മ​റ്റ​ത്തെ ല​ക്ഷ്മി ആ​ന​ന്ദിെൻറ കു​ടും​ബ​ത്തി​നാ​ണ് അ​ധി​കൃ​ത​ർ അ​പേ​ക്ഷ ല​ഭി​ച്ച്​ അ​ഞ്ച് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​തി ന​ൽ​കി​യ​ത്.

കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രാ​ണ് വ​യ​റി​ങ്​ പ്ര​വൃ​ത്തി​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​ത്. വ​യ​റി​ങ്​ സാ​മ​ഗ്രി​ക​ൾ തി​രു​വ​മ്പാ​ടി​യി​ലെ പ​വ​ർ കോ ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ന​ൽ​കി.

വൈ​ദ്യു​തി സ്വി​ച്ച് ഓ​ൺ ക​ർ​മം തി​രു​വ​മ്പാ​ടി കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ ജോ​മി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷൈ​നി ബെ​ന്നി, ജീ​വ​ന​ക്കാ​രാ​യ ഷാ​ന​വാ​സ്‌, ബി​നു ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തിെൻറ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി നാ​ട്ടു​കാ​ർ ഇ​വ​ർ​ക്കു​വേ​ണ്ടി സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - KSEB employees gave electricity connection to a poor family within hours after received application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.