Posted On
date_range Updated On
date_range മലിനീകരണം; കൊടക്കാട്ടുപാറയിലെ പന്നിഫാമിന് 15000 രൂപ പിഴ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറയിലെ പന്നിഫാമിന് 15000 രൂപ പിഴ. പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരമാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000 രൂപ പിഴ ചുമത്തിയത്.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ നൽകിയ കേസിലാണ് പിഴ ചുമത്തിയത്. പന്നിഫാമിൽ നിന്നും ദുർഗന്ധമുള്ള മലിനജലം പരന്നൊഴുകി പൊതുജനാരോഗ്യത്തിന് ഭീഷണിയായ സാഹചര്യത്തിലായിരുന്നു കേസ്. വൃത്തിഹീനമായ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിൽ പന്നിഫാമുകൾ പ്രവൃത്തിച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി പബ്ലിക് ഹെൽത്ത് ഓഫിസറായ മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.