േകാഴിക്കോട്: ഔദ്യോഗിക ഏജൻസിയെന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം-അരയിടത്തുപാലം റോഡിൽ നിർമൽ ആർക്കേഡിലെ ഐ ട്രസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് വെൽെഫയർ എന്ന സ്ഥാപനത്തിലാണ് നടക്കാവ് പൊലീസ് പരിശോധന നടത്തി ഉടമകൾക്കെതിരെ കേസെടുത്തത്.
സിറ്റി സ്പെഷൽ ബ്രാഞ്ചിെൻറ റിപ്പോർട്ട് പ്രകാരം ഡെപ്യൂട്ടി കമീഷണർ സ്വപ്നിൽ എം. മഹാജൻ, ടൗൺ അസി. കമീഷണർ പി. ബിജുരാജ് എന്നിവരുടെ നിർദേശ പ്രകാരമാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. ഒൗദ്യോഗിക ഏജൻസിയെന്ന് തെറ്റിദ്ധരിപ്പിക്കുകയും പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിച്ച് ഇരുകക്ഷികളെയും വിളിച്ചുവരുത്തി പരാതി തീർപ്പാക്കി അന്യായമായി പണം വാങ്ങിയെന്നുമാണ് പരാതി. ആൾമാറാട്ടം നടത്തിയാണ് സ്ഥാപനം പ്രവർത്തിച്ചെതന്നും പൊലീസ് പറഞ്ഞു. പരിേശാധനയിൽ ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്.
നടക്കാവ് ഇൻസ്പെക്ടർ സന്തോഷ്കുമാർ, എസ്.ഐമാരായ മനോജ്, അബ്ദുൽകലാം, എ.എസ്.ഐ. ലൗജിത്, സീനിയർ സി.പി.ഒ നിഷ, സി.പി.ഒ ബബിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.