Posted On
date_range Updated On
date_range ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്
പറമ്പിൽബസാർ: ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ നിലയിൽ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ദേവഗിരി കോളജ് ബി.എ വിദ്യാർഥി അമൽ ജ്യോതിഷിനെയാണ് (20) പരിക്കേറ്റ നിലയിൽ ബുധനാഴ്ച പുലർച്ച നാലരയോടെ യാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നത്.
കൊയിലാണ്ടി കൊല്ലം സ്വദേശിയാണ്. പച്ചക്കറി മാർക്കറ്റിലേക്ക് പോവുകയായിരുന്ന ജീവനക്കാരൻ, അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന വിദ്യാർഥിയെ കണ്ടതിനെ തുടർന്ന് വാർഡ് അംഗം ഇ.എം. ഗിരീഷ് കുമാറിെൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.