കോഴിക്കോട് വെള്ളിമാട്കുന്നിൽ വിദ്യാർഥി സംഘർഷം: ജെ.ഡി.ടി കോളജിലെ വിദ്യാർഥിക്ക് പരിക്ക്


Heading

Content Area

കോഴിക്കോട്: ​വെള്ളിമാട് കുന്നിൽ വിദ്യാർഥി സംഘർഷം. രണ്ടുകോളജിലെ വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ജെ.ഡി.ടി കോളജിലെ വിദ്യാർഥിക്ക് പരിക്കേറ്റു. ഐ.സി.ടി കോളജിലെ ​വിദ്യാർഥികൾ ചേർന്ന് ജെ.ഡി.ടി കോളജിലെ അഹ്മദ് മുജ്തബ എന്ന വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മാർച്ച് 13ന് രാത്രിയാണ് സംഭവം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒമ്പത് വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. റിഫാസ്, ഷഹീൻ, നിഹാൽ, യാസിൽ എന്നീ നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 

Tags:    
News Summary - Student clash at Vellimadkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.